ഹൈബ്രിഡ് മോഡലിന് അംഗീകാരം, ഏഷ്യ കപ്പ് വേദികളായി പാക്കിസ്ഥാനും ശ്രീലങ്കയും

Sports Correspondent

Indiapak
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്റെ ഹൈബ്രിഡ് മോഡലിന് അംഗീകാരം നൽകി ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ. ഇതോടെ ഏഷ്യ കപ്പ് വേദികളായി പാക്കിസ്ഥാനെയും ശ്രീലങ്കയെയും തീരുമാനിച്ചു. പാക്കിസ്ഥാനിൽ നാല് മത്സരങ്ങളും 9 മത്സരങ്ങള്‍ ശ്രീലങ്കയിലുമാണ് നടക്കുക. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബര്‍ 17 വരെയാണ് ടൂര്‍ണ്ണമെന്റ്.

രണ്ട് ഗ്രൂപ്പുകളിലായി 6 ടീമുകളെ തിരിച്ചിരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകള്‍ സൂപ്പര്‍ 4 സ്റ്റേജിലേക്ക് കടക്കും. അവിടെ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലായതിനാൽ തന്നെ ഈ ടൂര്‍ണ്ണമെന്റിലുടനീളം മൂന്ന് തവണ ഈ ടീമുകള്‍ ഏറ്റുമുട്ടുവാന്‍ സാധ്യതയുണ്ട്.