ആവശ്യത്തിന് റൺസ് നേടുവാന്‍ ബംഗ്ലാദേശിനായില്ല – ഷാക്കിബ് അൽ ഹസന്‍

Sports Correspondent

Updated on:

Shakibalhasan
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെയുള്ള തോൽവിയ്ക്ക് കാരണം ബാറ്റിംഗിന്റെ പരാജയമെന്ന് ഷാക്കിബ് അൽ ഹസന്‍. ഈ വിക്കറ്റ് ഒരിക്കലും 300 റൺസ് നേടാവുന്ന പിച്ചല്ലായിരുന്നുവെന്നും 220-230 റൺസ് നേടിയാൽ വിജയ സാധ്യതയുണ്ടായിരുന്നുവെന്നും ബംഗ്ലാദേശ് ക്യാപ്റ്റന്‍ വ്യക്തമാക്കി. എന്നാൽ ബംഗ്ലാദേശ് 164 റൺസിനാണ് 42.4 ഓവറില്‍ ഓള്‍ഔട്ട് ആയത്.

ശ്രീലങ്ക 43/3 എന്ന നിലയിൽ പ്രതിരോധത്തിലായപ്പോള്‍ ഏതാനും വിക്കറ്റുകള്‍ ബംഗ്ലാദേശ് നേടണമായിരുന്നുവെന്നും എന്നാൽ അതിന് ടീമിന് സാധിച്ചില്ലെന്നും ഷാക്കിബ് അൽ ഹസന്‍ സൂചിപ്പിച്ചു. എന്നിട്ടും 5 വിക്കറ്റുകള്‍ ടീം നേടിയെങ്കിലും പ്രതിരോധിക്കേണ്ടിയിരുന്ന റൺസ് വളരെ കുറച്ചായിരുന്നത് കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും ഷാക്കിബ് പറഞ്ഞു.