ഏഷ്യ കപ്പ് ലോകകപ്പിന്റെ തയ്യാറെടുപ്പല്ല – ഷാക്കിബ് അൽ ഹസന്‍

Sports Correspondent

ബംഗ്ലാദേശിന്റെ ലോകകപ്പിനുള്ള തയ്യാറെടുപ്പായല്ല ടീം ഏഷ്യ കപ്പിനെ കാണുന്നതെന്ന് പറഞ്ഞ് ടീമിന്റെ പുതുതായി നിയമിതനായ ഏകദിന ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍. ഇപ്പോള്‍ ഏഷ്യ കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ അതിനായി തന്നെയുള്ള തയ്യാറെടുപ്പുകളായി സമീപിക്കുവാനാണ് ടീം ഇഷ്ടപ്പെടുന്നതെന്നും ലോകകപ്പിന് പ്രത്യേകം തന്നെ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കി.

ടീം ഏഷ്യ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തുക എന്നത് മാത്രമാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നതെന്നും ഏഷ്യകപ്പും ലോകകപ്പും വ്യത്യസ്തമായ ടൂര്‍ണ്ണമെന്റുകളായതിനാൽ തന്നെ ഏഷ്യ കപ്പിനൊപ്പം ലോകകപ്പിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു. ഏഷ്യ കപ്പിൽ മികച്ച ടീമിനെ ഒരുക്കിയാൽ ഏകദിന ലോകകപ്പിൽ മികവ് പുലര്‍ത്താനാകുമെന്നത് വസ്തുതയാണെന്നും ഷാക്കിബ് അൽ ഹസന്‍ പറഞ്ഞു.