രോഹിതിന് ഷഹീൻ അഫ്രീദിയുടെ പന്ത് മനസ്സിലായതു പോലും ഇല്ലാ എന്ന് അക്തർ

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്നലെ ഷഹീൻ അഫ്രീദിയെ ഭയന്നു എന്നും അദ്ദേഹത്തിന് ഷഹീന്റെ പന്ത് മനസ്സിലാക്കാൻ പോലും ആയില്ല എന്നും മുൻ പാകിസ്താൻ പേസർ ഷുഹൈബ് അക്തർ‌. ഇന്നലെ ഷഹീന്റെ പന്തിൽ ആയിരുന്നു രോഹിത് ബൗൾഡ് ആയത്. രോഹിതിന്റെ അടക്കം നാലു വിക്കറ്റുകൾ ഷഹീൻ വീഴ്ത്തിയിരുന്നു.

Picsart 23 09 03 11 31 54 555

“രോഹിതിന് ഷഹീന്റെ പന്ത് വായിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. രോഹിത് ശർമ്മയെ ഇങ്ങനെ തകർന്ന ചിത്രം നല്ലതായിരുന്നില്ല, അവൻ ഇതിനേക്കാൾ മികച്ച കളിക്കാരനാണ്. രോഹിതിന് ഇതിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയും” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഷഹീൻ അഫ്രീദിയുടേത് മികച്ച സ്പെൽ ആയിരുന്നു, എന്തൊരു ബൗളറാണ് അദ്ദേഹം. അവൻ എന്തുചെയ്യുമെന്ന് എല്ലാവർക്കും അറിയാം, എന്നിട്ടും രോഹിത് ശർമ്മയ്ക്ക് ഉത്തരം ഇല്ലായിരുന്നു. പക്ഷേ, രോഹിത് ശർമ്മ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.” അക്തർ പറഞ്ഞു.