“ഏഷ്യ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്നേയുള്ള ഫിറ്റ്നസ് ടെസ്റ്റ് അല്ല” – രോഹിത് ശർമ്മ

Newsroom

ഏഷ്യാ കപ്പ് ഇന്ത്യയുടെ ലോകകപ്പിനു മുന്നേയുള്ള ഫിറ്റ്നസ് ടെസ്റ്റ് അല്ല എന്ന് രോഹിത് ശർമ്മ. ഏഷ്യാ കപ്പിനെ ഇന്ത്യ ചെറുതായി കാണുന്നില്ല എന്നും ഇത് വലിയ ടൂർണമെന്റ് ആണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ന് ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

Picsart 23 09 02 09 20 04 710

.”ഒരു തരത്തിലും, ഇതൊരു ഫിറ്റ്‌നസ് ടെസ്റ്റോ മറ്റെന്തെങ്കിലും കാര്യമോ അല്ല. ഇത് 6 ഏഷ്യൻ ടീമുകൾ തമ്മിൽ കളിക്കുന്ന ടൂർണമെന്റാണ്. നമുക്കെല്ലാവർക്കും ഇത് വളരെ വലിയ ടൂർണമെന്റാണ്, സംശയമില്ല.” രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

“മുൻകാലങ്ങളിൽ ഈ ഏഷ്യാകപ്പിന് വളരെയധികം ചരിത്രമുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റും ഫിറ്റ്‌നസ് ക്യാമ്പും ബെംഗളുരുവിൽ കഴിഞ്ഞു. ഇനി നമുക്ക് മുന്നോട്ട് പോകണം, ഈ ടൂർണമെന്റിൽ നമുക്ക് എന്ത് നേടാനാകുമെന്ന് കാണണം,” രോഹിത് പറഞ്ഞു.