ഏഷ്യ കപ്പിലെ നിര്‍ണ്ണായകമായ സൂപ്പര്‍ 4 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 252 റൺസ് നേടി പാക്കിസ്ഥാന്‍. ആറാം വിക്കറ്റിൽ മൊഹമ്മദ് റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളിംഗിനെതിരെ അനായാസം ബാറ്റ് വീശിയാണ് 42 ഓവറിൽ പാക്കിസ്ഥാനെ ഈ സ്കോറിലേക്ക് എത്തിച്ചത്.
മഴ കാരണം 45 ഓവറായി ചുരുക്കിയ മത്സരത്തിൽ വീണ്ടും മഴ തടസ്സം സൃഷ്ടിച്ചപ്പോള്‍ മത്സരം 42 ഓവറായി ചുരുക്കി. ** ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന്‍ 252 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് റിസ്വാന്റെ തകര്‍പ്പന്‍ പ്രകടനം ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 52 റൺസ് നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീക്ക് ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍.
ബാബര്‍ അസം 29 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് റിസ്വാന്‍ 86 റൺസുമായി ചെറുത്ത്നില്പുയര്‍ത്തിയാണ് പാക് സ്കോറിന് മാന്യത പകര്‍ന്നത്. 130/5 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് റിസ്വാന്‍ – ഇഫ്തിക്കര്‍ അഹമ്മദ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 108 റൺസ് നേടി മുന്നോട്ട് നയിച്ചു. 47 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദിനെ പുറത്താക്കി പതിരാനയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
ശ്രീലങ്കയ്ക്കായി മതീഷ പതിരാന 3 വിക്കറ്റ് നേടി. പ്രമോദ് മധുഷന്‍ 2 വിക്കറ്റും നേടി.