ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ 167 എന്ന സ്കോര്‍ നേടി ഒമാന്‍. ഇന്ത്യ നൽകിയ 189 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. 21 റൺസ് വിജയം ആണ് ഇന്ത്യ ഈ മത്സരത്തിൽ നേടിയത്.
പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഒമാന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 56 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ജതീന്ദര്‍ സിംഗ് 32 റൺസ് നേടി പുറത്തായപ്പോള്‍ അമീര്‍ – കലീം ഹമ്മദ് മിര്‍സ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു.
രണ്ടാം വിക്കറ്റിൽ ഹമ്മദ് മിര്‍സയും അമീര്‍ കലീമും ചേര്‍ന്ന് നേടിയ 93 റൺസ് കൂട്ടുകെട്ടാണ് ടീമിനെ പൊരുതി നിൽക്കുവാന്‍ സഹായിച്ചത്. കലീം 46 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ഹമ്മദ് മിര്‍സ 33 പന്തിൽ നിന്ന് 51 റൺസ് നേടി.