ബംഗ്ലാദേശിനെതിരെ ശ്രീലങ്കയുടെ തകര്‍പ്പന്‍ വിജയത്തിൽ വലിയ പങ്ക് വഹിച്ചത് ബൗളര്‍മാരാണ്. എതിരാളികളെ 164 റൺസിലൊതുക്കിയ ശേഷം ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയപ്പോള്‍ 4 വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് ലങ്കന്‍ ബൗളിംഗിൽ മുന്നിട്ട് നിന്നത്. 7.4 ഓവറിൽ 32 റൺസ് നൽകിയാണ് താരം ഈ നേട്ടം കൊയ്തത്.
ഈ പ്രകടനം താരത്തിന് ശ്രീലങ്കയ്ക്കായുള്ള ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിക്കൊടുത്തു. തനിക്ക് ഇത് നേടുവാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ടി20യിലെ ഡെത്ത് ബൗളിംഗ് സ്കില്ലുകള്‍ തനിക്ക് ഇവിടെ തുണയായി എന്നും പതിരാന വ്യക്തമാക്കി. ടി20യിലെ പരിചയം ആണ് തനിക്ക് സ്ലോവര്‍ ബോളുകളിൽ വിക്കറ്റ് നേടിക്കൊടുത്തതെന്നും പതിരാന സൂചിപ്പിച്ചു. തന്റെ ആക്ഷന്‍ പ്രവചിക്കാനാകാത്തതാണെന്നും അത് തനിക്ക് ഗുണകരമാകുന്നുണ്ടെന്നും പതിരാന വ്യക്തമാക്കി.