കോഹ്ലി സ്വന്തം റൺസിനു വേണ്ടി മാത്രമല്ല ഒപ്പമുള്ളവർക്ക് വേണ്ടിക്കൂടെ ഓടാൻ തയ്യാറാണ് എന്ന് രാഹുൽ

Newsroom

ഇന്നലെ വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും അപരാജിത കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യയുടെ വലിയ വിജയത്തിന് അടിത്തറയിട്ടത്‌. മത്സരത്തെ കുറിച്ച് സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ കെഎൽ രാഹുൽ വിരാട് കോഹ്‌ലിയെ പ്രശംസിച്ചു. അദ്ദേഹം എത്ര മികച്ച ക്രിക്കറ്റ് കളിക്കാരനാണെന്ന് വിവരിക്കാൻ വാക്കുകൾ കുറവാണ് എന്ന് രാഹുൽ പറഞ്ഞു.

Picsart 23 09 11 17 38 52 464

“കോഹ്ലി 13,000 റൺസ് തികച്ചു. ആ മനുഷ്യനെക്കുറിച്ച് എനിക്ക് ഒന്നും പറയാനാവില്ല; അവൻ അസാധാരണമായ പ്രതിഭയാണ്. അവൻ എത്ര മികച്ച ക്രിക്കറ്റ് കളിക്കാരനാണെന്ന് വിവരിക്കാൻ വാക്കുകൾ ഇല്ല, അദ്ദേഹത്തോടൊപ്പം കളിക്കാൻ എപ്പോഴും സുഖമാണ്.” രാഹുൽ പറഞ്ഞു.

“ഞങ്ങൾ റൺസിനായി വളരെ കഠിനമായി ഓടുന്നു. കോഹ്ലി തനിക്കുവേണ്ടി മാത്രം കഠിനമായി ഓടുന്ന ആളല്ല; അവൻ തന്റെ പങ്കാളിയുടെ റൺസിന് വേണ്ടി വരെ വളരെ കഠിനമായി ഓടും, ഞങ്ങൾക്കിടയിൽ നല്ല ആശയവിനിമയമുണ്ട്” രാഹുൽ പറഞ്ഞു