ആത്മവിശ്വാസമുള്ള കെഎൽ രാഹുല്‍ ഇന്ത്യയുടെ കരുത്താകും – രോഹന്‍ ഗവാസ്കര്‍

Klrahul

ഏറെ കാലം പരിക്കിന്റെ പിടിയിലായയിരുന്ന കെഎൽ രാഹുല്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് മടങ്ങിവരവിൽ കാണുന്നത്. ഹോങ്കോംഗിനെതിരെ താരം 36 റൺസ് നേടിയത് 39 പന്തിൽ നിന്നാണ്.

ഇന്ത്യന്‍ ടീം മാനേജ്മെന്റ് താരത്തോട് ഹോങ്കോംഗിനെതിരെയുള്ള അവസരം മികച്ച രീതിയിൽ ക്രീസിൽ സമയം ചെലവഴിച്ച് ഫോമിലേക്ക് മടങ്ങിയെത്തുവാനായി റൺസ് കണ്ടെത്തുവാന്‍ ആവശ്യപ്പെട്ട് കാണുമെന്നാണ് താന്‍ കരുതുന്നതെന്നാണ് രോഹന്‍ ഗവാസ്കര്‍. ഇന്ത്യ ഹോങ്കോംഗിനോട് 99 ശതമാനവും വിജയിക്കുമെന്നുള്ളതിനാൽ തന്നെ മാനേജ്മെന്റ് താരത്തിനോട് ഇത്തരത്തിൽ ആവശ്യപ്പെട്ട് കാണുവാന്‍ സാധ്യത ഏറെയാണ് എന്ന് രോഹന്‍ വ്യക്തമാക്കി.

സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചിന്തിക്കാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുവാനാവും രാഹുലിനോട് മാനേജ്മെന്റ് ആവശ്യപ്പെട്ടതെന്നും ആത്മവിശ്വാസമുള്ള രാഹുല്‍ ഇന്ത്യയുടെ കരുത്തായി മാറുമെന്നും രോഹന്‍ ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.