ഏഷ്യ കപ്പ് ടൂർണമെന്റിലുടനീളം ഇഷാൻ കിഷനെ തന്നെ ഇന്ത്യ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2023 ലോകകപ്പിന് മുന്നോടിയായി കിഷൻ കൂടുതൽ ഗെയിമുകൾ കളിക്കുന്നത് അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നും ഉത്തപ്പ പറഞ്ഞു.
കെ എൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതോടെ ഇഷൻ കിഷന്റെ സ്ഥാനം ആശങ്കയിലായിരിക്കുകയാണ്. ഇൻ പാക്കിസ്ഥാനെതിരെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ആരാകും കളിക്കുക എന്ന് ഇപ്പോഴും നിശ്ചയമില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ ഇന്നിംഗ്‌സ് കളിച്ച കിഷൻ കഴിഞ്ഞ 4 ഏകദിന മത്സരങ്ങളിൽ 4 അർദ്ധ സെഞ്ച്വറികൾ നേടി മികച്ച ഫോമിലാണ്.
“ഇഷാൻ കിഷന് ഏകദിന ലോകകപ്പിൽ ആത്മവിശ്വാസം വേണം, അതിനാൽ ഈ ടൂർണമെന്റിലുടനീളം അവനെ കളിപ്പിക്കണം. പകരം ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളിൽ കെഎൽ രാഹുൽ കളിക്കട്ടെ” റോബിൻ ഉത്തപ്പ പറഞ്ഞു.
“ശ്രേയസ് അയ്യരും പരിക്കിൽ നിന്ന് മടങ്ങിയെത്തിയതിനാൽ ഏഷ്യാ കപ്പിൽ ഇന്ത്യൻ നിരയിൽ കിഷനും രാഹുലും ഒരുമിച്ച് കളിക്കുന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം വളരെ മികച്ച കളിക്കാരനാണ്, ഇന്ത്യയ്ക്ക് ടീമിനൊപ്പം അദ്ദേഹം ഉണ്ടായിരിക്കണം. ശ്രേയസ് അയ്യരുംക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട്,” ഉത്തപ്പ കൂട്ടിച്ചേർത്തു