ഇഷാൻ ലോകകപ്പ് സ്ക്വാഡിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് എന്ന് രവി ശാസ്ത്രി

Newsroom

Picsart 23 09 03 11 45 50 801
Download the Fanport app now!
Appstore Badge
Google Play Badge 1

ഇഷാൻ കിഷന്റെ പ്രകടനങ്ങൾ അദ്ദേഹം ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിൽ ഉറപ്പിക്കും എന്ന സൂചനയാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇന്നലെ പാകിസ്താനെതിരെ ഇഷൻ കിഷൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു‌. ഇഷന്റെ. തുടർച്ചയായ നാലാമതെ ഫിഫ്റ്റി ആയിരുന്നു ഇത്

Picsart 23 09 03 11 46 00 123

ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ പാകിസ്താനെ പോലെ മികച്ച ബൗളിംഗ് നിരക്ക് എതിരെ നടത്തിയ പ്രകടനം ഇഷന്റെ ആത്മാവിശ്വാസം വളർത്തും എന്ന് രവി ശാസ്ത്രി പറഞ്ഞു. ഹാരിസ് റൗഫ് മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, ഷഹീനും. ​​ഞാൻ അവരെ ഒക്കെ വളരെ സുഖകരമായി കളിച്ചു, എന ചിന്ത ഇഷാന്റെ ആത്മവിശ്വാസം ഉയർത്തും” ശാസ്ത്രി പറഞ്ഞു.

“ഇഷാൻ കിഷൻ ഏകദിന ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കും. വലതുകൈയൻ ബാറ്റേഴ്സിന്റെ ഇന്നിംഗ്സ് എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ചില സമയം ഒരു അധിക ഇടംകൈയ്യൻ വേണ്ടിവന്നേക്കാം. ഇത് ഇഷൻ കിഷന് അവസരം നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.