സൂപ്പർ 4 ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ

Newsroom

ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. സൂപ്പർ 4-ലേക്ക് കടക്കാൻ ഒരു വിജയം മതി ഇന്ത്യക്ക്. ഇന്ന് മഴ കാരണം കളി നടന്നില്ല എങ്കിലും ഇന്ത്യ സൂപ്പർ ഫോറിലേക്ക് എത്തും. ആദ്യ മത്സരത്തിൽ നേപ്പാൾ പാകിസ്താബോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യ പാക് പോരാട്ടം മഴ കാരണം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തു.

ഇന്ത്യ 23 09 03 00 59 12 186

ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം. പാകിസ്താനെതിരായ ബാറ്റിംഗിലെ നിരാശ മാറ്റുക ആകും ഇന്ത്യയുടെ ലക്ഷ്യം. പാകിസ്താനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 266 റൺസ് നേടി എങ്കിലും ടോപ് ഓർഡർ ബാറ്റിങിൽ പരാജയപ്പെട്ടിരുന്നു. ആകെ ഹാർദികും ഇഷൻ കിഷനും മാത്രമാണ് അന്ന് നന്നായി ബാറ്റു ചെയ്തത്.

വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയതിനാൽ നേപ്പാളിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ സേവനം ഇന്ത്യൻ ടീമിന് നഷ്ടമാകും‌ പകരം ഷമി ഇന്ന് ടീമിൽ എത്തും.