ഏഷ്യ കപ്പില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. യോഗ്യത റൗണ്ടില്‍ നിന്ന് വിജയിച്ച കയറി വന്ന ഹോങ്കോംഗാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ടോസ് നേടിയ ഹോങ്കോംഗ് ബൗളിംഗ് തിരഞ്ഞെടുത്തതോടെയാണ് ഇത്. തങ്ങളുടെ ശക്തി ബൗളിംഗ് ആയതിനാലാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചതെന്ന് ഹോങ്കോംഗ് നായകന്‍ അന്ഷുമന്‍ രഥ് പറഞ്ഞു. പാക്കിസ്ഥാനോട് ആദ്യ മത്സരം പരാജയപ്പെട്ട ഹോങ്കോംഗിനു ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരം. വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് ഏകദിന അരങ്ങേറ്റം നടത്തുന്നു.
ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചഹാല്‍
ഹോങ്കോംഗ്: നിസാകത്ത് ഖാന്‍, അന്ഷുമന്‍ രഥ്, ബാബര്‍ ഹയത്, ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍, കിഞ്ചിറ്റ് ഷാ, എഹ്സാന്‍ ഖാന്‍, ഐസാസ് ഖാന്‍, സ്കോട്ട് മക്കെനി, തന്‍വീര്‍ അഫ്സല്‍, എഹ്സാന്‍ നവാസ്, നദീം അഹമ്മദ്