കാലികറ്റ് യൂണിവേഴ്സിറ്റി സി സോൺ, വി ടി ഭട്ടതിരിപ്പാട് കോളേജ് ചാമ്പ്യൻസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ സി സോൺ ചാമ്പ്യൻഷിപ്പ് കിരീടം വി ടി ഭട്ടതിരിപ്പാട് കോളേജിന്. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ എസ് എൻ ജി സി പട്ടാമ്പിയെ ആണ് വി ടി ബി പരാജയപ്പെടുത്തിയത്. എസ് എൻ ജി സിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന കളിയിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വി ടി ബിയുടെ ജയം. നിശ്ചിത സമയത്ത് സ്കോർ 0-0 എന്നായിരുന്നു.

സെമി ഫൈനലിൽ എസ് എൻ ഷൊർണ്ണൂരിനെ തോൽപ്പിച്ചായിരുന്നു വി ടി ഭട്ടതിരിപ്പാട് കോളേജ് ശ്രീകൃഷ്ണപുരം ഫൈനലിലേക്ക് കടന്നത്. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനൽ ജയച്ച് എം ഇ എസ് കല്ലടി മൂന്നാ സ്ഥാനവും നേടിയിരുന്നു. വി ടി ബി കോളേജ്, എസ് എൻ ജി സി പട്ടാമ്പി, എസ് എൻ ഷൊർണ്ണൂർ, എം ഇ എസ് കല്ലടി എന്നിവരാണ് ഇന്റർ സോണിലേക്ക് സി സോണിൽ നിന്ന് യോഗ്യത നേടിയത്.