ശതകവുമായി ബാബര്‍ തുടങ്ങി, അടിച്ച് തകര്‍ത്ത് ഇഫ്തിക്കറിന്റെ സെഞ്ച്വറി, പാക്കിസ്ഥാന് 342 റൺസ്

Sports Correspondent

നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 342/6 എന്ന സ്കോര്‍ നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബാബര്‍ അസം ആണ് ടീമിനെ തുടക്കത്തിൽ  മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ അതിവേഗ ശതകവുമായി ഇഫ്തിക്കര്‍ അഹമ്മദും തിളങ്ങി.

ബാബര്‍ അസമിനൊപ്പം മൊഹമ്മദ് റിസ്വാനും തിളങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 86 റൺസാണ് നേടിയത്.

Iftikharahmed

44 റൺസ് നേടിയ റിസ്വാന്റെ വിക്കറ്റ് നഷ്ടമായെങ്കിലും തന്റെ ശതകും പൂര്‍ത്തിയാക്കി ബാബര്‍ പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. 109 റൺസുമായി ഇഫ്തിക്കര്‍ അഹമ്മദും ബാറ്റിംഗിൽ പാക്കിസ്ഥാനായി തിളങ്ങി. അഞ്ചാം വിക്കറ്റിൽ ബാബറും ഇഫ്തിക്കറും ചേര്‍ന്ന് 214 റൺസാണ് നേടിയത്. 124/4 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് ഈ കൂട്ടുകെട്ട് നയിച്ചു.

131 പന്തിൽ 151 റൺസ് നേടിയ ബാബര്‍ പുറത്തായപ്പോള്‍ ഇഫ്തിക്കര്‍ 71 പന്തിൽ 109 റൺസ് നേടി പുറത്താകാതെ നിന്നു. ഇഫ്തിക്കര്‍ 11 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.