കേരള ബ്ലാസ്റ്റേഴ്സ് യുവതാരം റോഷൻ ജിജി ഇനി സ്പോർടിങ് ബെംഗളൂരുവിൽ

Newsroom

Picsart 23 08 30 18 21 47 215
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്ബോളിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ റോഷൻ ജിജി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. 2023-24 സീസൺ അവസാനം വരെയുള്ള കരാറിൽ ബെംഗളൂരു ക്ലബായ സ്പോർടിംഗ് ഡി ബെംഗളൂരു ആണ് റോഷൻ ജിജിയെ സൈൻ ചെയ്തിരിക്കുന്നത്. റോഷന്റെ സൈനിങ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2019 മുതൽ റോഷൻ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ ഉണ്ട്.

റോഷൻ 23 08 30 18 22 06 347

അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം എഫ് സി കേരളയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 19കാരൻ ആയിരിക്കെ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമായുരുന്നു റോഷൻ. മുമ്പ് ഗോകുലം കേരള എഫ് സിയോടൊപ്പവും കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനായും റോഷൻ കളിച്ചിട്ടുണ്ട്.

പൂനെ സിറ്റി അക്കാദമിയിലൂടെ വളർന്നു വന്ന താരം ഇന്ത്യൻ അണ്ടർ 17 ടീമിനായി മുമ്പ് കളിച്ചിട്ടുണ്ട്. അണ്ടർ 18 ഐ ലീഗിലും മുമ്പ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നേരത്തെ കേരള സന്തോഷ് ട്രോഫി ടീമിലും എത്തിയിരുന്നു.