അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (എസിബി) മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഷഫീഖ് പാകിസ്താൻ താരം ആസിഫിനെതിരെ രംഗത്ത്. താരത്തെ വിലക്കണം എന്നാണ് ആവശ്യം. ഇന്നലെ ആസിഫ് അഫ്ഗാൻ താരം ഫരീദിനെ ബാറ്റു കൊണ്ട് അടിക്കാൻ ശ്രമിച്ചിരുന്നു.
ഇന്നലെ കളിയുടെ 19ആം ഓവറിൽ ആസിഫ് അലിയെ പുറത്താക്കിയ അഫ്ഗാന്റെ പേസർ ഫരീദ് അഹ്മദ് മാലിക് ആസിഫ് അലിക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെ ആസിഫ് അലി ബാറ്റ് എടുത്ത് ഫരീദിനെ അടിക്കാൻ ഓങ്ങിയത്. മറ്റു അഫ്ഗാൻ താരങ്ങളും റഫറിയും തക്ക് സമയത്ത് ഇടപെട്ടത് കൊണ്ട് മാത്രമാണ് കൂടുതൽ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരുന്നത്
പാകിസ്ഥാൻ ബാറ്ററെ ടൂർണമെന്റിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വിലക്കണമെന്നും പറഞ്ഞു. ഇത് വളരെ വൃത്തിക്കെട്ട സ്വഭാവമാണെന്നും ഷഫീഖ് സ്റ്റനിക്സായി ട്വിറ്ററിൽ പറഞ്ഞു
This is stupidity at extreme level by Asif Ali and should be ban from the rest of the tournament, any bowler has the right to celebrate but being physical is not acceptable at all https://t.co/ebnqSaRRmD
— Shafiq Stanikzai (@ShafiqStanikzai) September 7, 2022