ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റണം, ഇന്ത്യക്ക് പിന്തുണയുമായി ബംഗ്ലാദേശും ശ്രീലങ്കയും

Newsroom

Picsart 23 03 13 21 38 59 714
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ലെ ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റാനുള്ള ഇന്ത്യയുടെ ആഹ്വാനത്തിന് പിന്തുണയുമായി ബംഗ്ലാദേശും ശ്രീലങ്കയും. ഇരു ടീമുകളും ഈ കാര്യത്തിൽ ഇന്ത്യക്ക് ഒപ്പം നിൽക്കും എന്ന് Geo ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യ കപ്പൊൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയിൽ നടത്തുന്നതിന് പാകിസ്താൻ തയ്യാറാണെങ്കിലും ഇന്ത്യ അതിനെയും എതിർക്കുന്നുണ്ട്.

ഇന്ത്യ പാകിസ്താൻ 23 03 24 12 44 32 455

സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റ് പാകിസ്ഥാനിൽ നിന്ന് മാറ്റാനം എന്നാണ് ബിസിസിഐയുടെ ആവശ്യം. ഇതിനെയാണ് ഇപ്പോൾ ശ്രീലങ്ക, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകളും പിന്തുണച്ചത്. 2023ലെ ഏഷ്യാ കപ്പ് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചത് മുതൽ ഉടൽ എടുത്ത പ്രശ്നങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. യു എ ഇ പോലുള്ള നിഷ്പക്ഷ രാജ്യത്തേക്ക് കളി പൂർണ്ണമായും മാറ്റുകയോ ആതിഥേയത്യം വെച്ചു മാറുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പാകിസ്താൻ ഇപ്പോൾ.