ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വൻ വിജയം

ഏഷ്യ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് ഒരു വൻ വിജയം. ഇന്ന് യു എ ഇയെ നേരിട്ട ഇന്ത്യ 104 റൺസിന്റെ വിജയം ആണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 179 റൺസ് എന്ന വിജയ ലക്ഷ്യം മറികടക്കാൻ യു എ ഇക്ക് ആയില്ല. അവർ 20 ഓവറിൽ ആകെ നാലു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് ആണ് എടുത്തത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി ജെമിമ റോഡ്രിഗസ് 45 പന്തിൽ 75 റൺസ് എടുത്തു. പുറത്താകാതെ നിന്ന ജമീമയുടെ ഇന്നിങ്സിൽ 11 ബൗണ്ടറികൾ ഉണ്ടായിരുന്നു. ദീപ്തി ശർമ്മ 49 പന്തിൽ നിന്ന് 64 റൺസും എടുത്തു.

 ഇന്ത്യ 22 10 04 16 29 03 935

മറുപടി ബാറ്റിങിന് ഇറങ്ങിയ യു എ ഇയുടെ ഖുഷി ശർമ്മ 29 റൺസും കവിശ 30 റൺസും എടുത്തു എങ്കിലും സ്കോറിംഗ് വേഗത കുറഞ്ഞത് അവർക്ക് തിരിച്ചടി ആയി. ഇന്ത്യയുടെ മൂന്നാം വിജയമാണിത്. ഇന്ത്യ ആണ് ടേബിളിൽ ഒന്നാമത്.