സ്റ്റിമാച് തുടരും, എഷ്യാ കപ്പ് വരെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകന്റെ കരാർ നീട്ടി

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗൊർ സ്റ്റിമാചിന്റെ കരാർ ഇന്ത്യ പുതുക്കി. ഇന്ന് സ്റ്റിമാച് കരാർ ഒപ്പുവെച്ചു. അടുത്ത വർഷം നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റ് വരെ ആണ് കരാർ നീട്ടിയത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്തി ആകും അതിന് അപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കുക.

സ്റ്റിമാച് 153429

സ്റ്റിമാചിന്റെ ഇന്ത്യയുമായുള്ള ആദ്യ കരാർ സെപ്റ്റംബർ മാസത്തോടെ അവസാനിച്ചിരുന്നു. പുതിയ എ ഐ എഫ് എഫ് കമ്മിറ്റി നിലവിൽ വരാൻ വൈകിയത് കൊണ്ടായിരുന്നു കരാർ പുതുക്കാൻ വൈകിയത്. ഇപ്പോൾ സ്റ്റിമാചിൽ തന്നെ വിശ്വാസം അർപ്പിക്കാൻ ആണ് ഇന്ത്യയുടെ തീരുമാനം. ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ നടത്തിയ മികച്ച പ്രകടനമാണ് സ്റ്റിമാചിന് അനുകൂലമായത്.