അശ്വിന് ആറ് വിക്കറ്റ്, ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ, ജയിക്കാന്‍ നേടേണ്ടത് 420 റണ്‍സ്

Sports Correspondent

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സിന് പുറത്താക്കി ഇന്ത്യ. അശ്വിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് തിരിച്ചടിയ്ക്ക് പിന്നില്‍. ജോ റൂട്ട് 40 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍. ഒല്ലി പോപ്(28), ജോസ് ബട്‍ലര്‍(24), ഡൊമിനിക് ബെസ്സ്(25) എന്നിവരുടെ ചെറുത്ത്നില്പാണ് ഇംഗ്ലണ്ടിന് 419 റണ്‍സ് ലീഡ് നേടിക്കൊടുത്തത്.

Ravichandranashwin

ഇന്നത്തെ ദിവസം ഏതാനും ഓവറുകളും നാളെ ഒരു ദിവസവും അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയം നേടുക അല്പം ശ്രമകരമായ കാര്യമാണ്. ഷഹ്ബാസ് നദീമിന് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് നേടി.