അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Ashwin

സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. നേരത്തെ കൊറോണ വൈറസ് ബാധിതനായ അശ്വിന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊറോണ വൈറസ് ബാധ മാറിയതിന് ശേഷമാണ് അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.

ഇന്ത്യൻ ടീമിനൊപ്പം ചേർന്നെങ്കിലും താരം ഇന്നലെ തുടങ്ങിയ ഇന്ത്യയുടെ സന്നാഹ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടില്ല. ജൂലൈ 1ന് തുടങ്ങുന്ന ടെസ്റ്റിന് മുൻപ് അശ്വിൻ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ഇന്ത്യൻ മാനേജ്മെന്റിന്റെ പ്രതീക്ഷ. പരമ്പരയിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് മത്സരങ്ങളിൽ അശ്വിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. അന്ന് ജഡേജ മാത്രമാണ് സ്പിന്നറായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.