ടെസ്റ്റ് ക്രിക്കറ്റ് ലോക ക്രിക്കറ്റിലെ ടോപ് ടീമുകള്‍ മാത്രം കളിക്കേണ്ട ഒന്നാണെന്ന് പറഞ്ഞ് രവി ശാസ്ത്രിയുടെ അഭിപ്രായത്തെ എതിര്‍ത്ത് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്. എല്ലാ രാജ്യങ്ങള്‍ക്കും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ അവസരം ഉണ്ടാക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും അത് സാധ്യമല്ലെങ്കിലും ഇപ്പോളുള്ള ടെസ്റ്റ് രാജ്യങ്ങള്‍ക്കെങ്കിലും അതിന് അവസരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറയ്ക്കുകയല്ല വേണ്ടതെന്നും അശ്വിന് പറഞ്ഞു.
ടി20 ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ആവശ്യം വളരെ വലുതാണെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പടിയെങ്കില്‍ ഇതേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ അവസരം ലഭിച്ചാലാണ് താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റിലേക്കായി തങ്ങളുടെ ശൈലിയെ മാറ്റുവാനുള്ള അവസരം ലഭിക്കുകയുള്ളുവെന്നും അശ്വിന് പറഞ്ഞു.
ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ മാത്രമേ ഫസ്റ്റ് ക്ലാസ് ഘടന മികച്ചതാകുയുള്ളുവെന്നും അത് വഴി കൂടുതൽ താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കുവാന്‍ സാധിക്കും. മൂന്നോ നാലോ രാജ്യങ്ങള്‍ മാത്രം ടെസ്റ്റ് കളിച്ചാൽ ക്രിക്കറ്റിന്റെ വളര്‍ച്ചയെയും അത് ബാധിക്കുമെന്ന് അശ്വിന് കൂട്ടിചേര്‍ത്തു.