ഡി കോക്കിനും സെഞ്ചുറി, അശ്വിന് അഞ്ച് വിക്കറ്റ്, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ സൗത്ത് ആഫ്രിക്കയുടെ ആധിപത്യം കണ്ട മത്സരത്തിൽ മൂന്നാം ദിവസം  8 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എടുത്ത് സൗത്ത് ആഫ്രിക്ക. ഇന്ത്യയുടെ സ്കോറായ 502 മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഇന്ത്യയേക്കാൾ 117 റൺസ് പിറകിലാണ്.

ഇന്നലെ തുടർച്ചയായി മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം ദിവസം സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻമാർ ആധിപത്യം പുലർത്തിയതോടെ മികച്ച സ്കോർ സൗത്ത് ആഫ്രിക്ക കണ്ടെത്തുകയായിരുന്നു. സൗത്ത് ആഫ്രിക്കക്ക് വേണ്ടി എൽഗറും ഡി കോക്കും സെഞ്ചുറി നേടിയപ്പോൾ ക്യാപ്റ്റൻ ഡു പ്ലെസി അർദ്ധ സെഞ്ചുറി നേടിയ മികച്ച പിന്തുണ നൽകി.

എൽഗർ 160 റൺസ് എടുത്ത് ജഡേജക്ക് വിക്കറ്റ് നൽകിയപ്പോൾ 111 റൺസ് നേടിയ ഡി കോക്കിനെ അശ്വിൻ ബൗൾഡ് ആക്കുകയായിരുന്നു. ക്യാപ്റ്റൻ ഡു പ്ലെസി 55 റൺസ് എടുത്ത് പുറത്തായി. 12 റൺസോടെ മുത്തുസ്വാമിയും 3 റൺസോടെ മഹാരാജുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.

Previous articleയൂറോ യോഗ്യത, സ്‌പെയിൻ ടീമിൽ ഒരു ബാഴ്സ താരം മാത്രം
Next articleപ്രീമിയർ ലീഗിലെ മികച്ച പരിശീലകനാവാൻ ക്ളോപ്പും ലാമ്പാർഡും