കൺകഷൻ ടെസ്റ്റ് പാസ്സായി, ജേസൺ റോയ് മൂന്നാം ടെസ്റ്റ് കളിക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജേസൺ റോയ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ആഷസ് ടെസ്റ്റിൽ കളിക്കും. ഹെൽമെറ്റിന് പന്ത് കൊണ്ട് താരം കൺകഷൻ ടെസ്റ്റ് പാസ്സായതോടെയാണ് നാളെ തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിൽ കളിക്കുമെന്ന് ഉറപ്പായത്. പരിശീലനത്തിനിടെ മുൻ ഇംഗ്ലണ്ട് താരം മർക്കസ് ട്രെസ്‌കൊത്തിക് എറിഞ്ഞ പന്താണ് തലക്ക് തട്ടിയത്. അതെ സമയം നേരം വൈകിയുള്ള കൺകഷൻ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റിന് കൂടി ജേസൺ റോയ് വിധേയനാവും.

കഴിഞ്ഞ ദിവസം ജോഫ്ര അർച്ചറുടെ പന്ത് കൊണ്ട ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റിൽ നിന്ന്  പുറത്തായിരുന്നു. കൺകഷൻ ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് സ്മിത്തിന് മൂന്നാം ടെസ്റ്റ് നഷ്ടമായത്. അഞ്ചു മത്സരങ്ങളുള്ള ആഷസ് പരമ്പരയിൽ ആദ്യ ടെസ്റ്റ് മത്സരം ജയിച്ച ഓസ്ട്രേലിയ 1-0ന് മുൻപിലാണ്. നാളെയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം  നാളെ നടക്കും.