ഇംഗ്ലണ്ട് പൊരുതുന്നു, ജയം 203 റൺസ് അകലെ

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തിട്ടുണ്ട്. രണ്ടു ദിവസം ബാക്കി നിൽക്കെ 7 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് കൂടി വേണം.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 15 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഓപ്പണർമാർ രണ്ട് പേരും പുറത്തായി. എന്നാൽ തുടർന് വന്ന റൂട്ട് – ഡെൻലി സഖ്യം രണ്ടാം വിക്കറ്റിൽ നിർണായകമായ 126 റൺസ് കൂട്ടിച്ചേർക്കുകയായിരുന്നു. ഡെൻലി 50 റൺസ് എടുത്ത് പുറത്തായപ്പോൾ 75 റൺസുമായി റൂട്ട് ക്രീസിലുണ്ട്.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 246ൽ അവസാനിക്കുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് ലാബ്ഷെയിൻ നേടിയ 80 റൺസാണ് ഓസ്ട്രേലിയയെ 246ൽ എത്തിച്ചത്. ഇംഗ്ലണ്ട് നിരയിൽ സ്റ്റോക്സ് മൂന്ന് വിക്കറ്റ് ആർച്ചറും ബ്രോഡും രണ്ടു വിക്കറ്റ് വീതവു വീഴ്ത്തി.

Advertisement