ഹാട്രിക്ക് ഹീറോ ലെവൻഡോസ്കി, ഷാൽകെയെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലിഗയിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഷാൽകെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവൻഡോസ്കിയുടെ ഹാട്രിക്കാണ് ബയേണിന് ഈ സീസണിലെ ആദ്യ ബുണ്ടസ് ലീഗ ജയം നേടിക്കൊടുത്തത്.

ഹെർത്ത ബെർലിനെതിരെ ആദ്യ‌മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ചാമ്പ്യന്മാർ ഇന്ന് മികച്ച‌ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ബയേണിന്റെ ബ്രസിലിയൻ സൂപ്പർ താരം കൗട്ടീനോ ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബയേണിന് വേണ്ടി കളിക്കുന്ന 13ആം ബ്രസിലിയൻ താരമാണ് കൗട്ടിനോ. കോമൻ,ടൊളിസോ, പവാർദ്, ഫെർണാണ്ടസ് എന്നിങ്ങനെ നാല് ഫ്രഞ്ച് താരങ്ങളുമായി ക്ലബ്ബ് റെക്കോർഡിട്ടാണ് ബയേൺ ഇന്ന് കളിച്ചത്.

Advertisement