ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ബ്രോഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റിൽ 450 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി. ജെയിംസ് ആൻഡേഴ്സണ് ശേഷം 450 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. ആദ്യ ഇന്നിങ്സിൽ പന്ത് എറിയുന്നതിനിടെ പരിക്കേറ്റ പുറത്തുപോയ ആൻഡേഴ്സൺ 575 വിക്കറ്റാണ് ടെസ്റ്റിൽ വീഴ്ത്തിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 450 വിക്കറ്റ് നേടുന്ന ഏഴാമത്തെ താരം കൂടിയാണ് ബ്രോഡ്. തന്റെ 128മത്തെ മത്സരത്തിലാണ് സ്റ്റുവർട്ട് ബ്രോഡ് 450 എന്ന നേട്ടത്തിൽ എത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബ്രോഡ് രണ്ടാം ഇന്നിഗ്‌സിൽ മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് ബാക്കി നിൽക്കെ ഓസ്‌ട്രേലിയക്ക് 34 റൺസിന്റെ ലീഡ് ഉണ്ട്.