ആഷസിനും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുമായുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു, വാർണർ ഉണ്ട്

Newsroom

Picsart 23 04 19 11 35 10 724
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അതു കഴിഞ്ഞുള്ള ആഷസ് ടെസ്റ്റുകൾക്കുമായുള്ള ടീം പ്രഖ്യാപിച്ചു. ഒരുപാട് വിമർശനങ്ങൾ നേരിട്ടു എങ്കിലും ഓപ്പണർ ഡേവിഡ് വാർണർ ടെസ്റ്റ് ടീമിൽ ഇടം പിടിച്ചു‌. പരിക്ക് മാറി എത്തിയ മിച്ചൽ മാർഷ് ടീമിൽ തിരിച്ചെത്തി. പാറ്റ് കമ്മിൻസ് തന്നെ ആകും ഓസ്ട്രേലിയയെ നയിക്കുക‌.

ഓസ്ട്രേലിയ 23 04 19 11 34 54 622

സ്പിന്നർമാരായ മിച്ചൽ സ്വിപ്സൺ, ആഷ്ടൺ ആഗർ എന്നിവർ ടീമിൽ ഇല്ല. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്‌. ഇന്ത്യ ആകും ഓസ്ട്രേലിയയുടെ എതിരാളികൾ. അതു കഴിഞ്ഞ് ജൂൺ 17ന് ആഷസും ആരംഭിക്കും.

Australia Squad
Pat Cummins (c), Scott Boland, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Todd Murphy, Matthew Renshaw, Steve Smith (vc), Mitchell Starc, David Warner