ഫിറ്റ്നസ് പ്രശ്നങ്ങൾ ഇല്ല, ആഷസിലെ എല്ലാ മത്സരങ്ങളും കളിക്കും എന്ന് ബെൻ സ്റ്റോക്സ്

Newsroom

ഐ പി എല്ലിൽ പരിക്ക് കാരണം ആകെ രണ്ടു മത്സരങ്ങൾ മാത്രം കളിച്ച ബെൻ സ്റ്റോക്സ് താൻ ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് പറഞ്ഞു. താൻ ആഷസ് ഉൾപ്പെടെയുള്ള ഇംഗ്ലണ്ടിന്റെ ആറു ടെസ്റ്റ് മത്സരങ്ങളിലും സജീവമായിരിക്കും എന്നും സ്റ്റോക്സ് പറഞ്ഞു.

സ്റ്റോക്സ് 23 06 01 15 57 53 736

“എനിക്ക് തിരിഞ്ഞുനോക്കാനോ പശ്ചാത്തപിക്കാനോ കഴിയാത്ത ഒരു അവസ്ഥയിലേക്ക് ഞാൻ എന്നെത്തന്നെ എത്തിച്ചിരിക്കുന്നു, എന്റെ ഫിറ്റ്‌നസിന്റെയും കാര്യത്തിൽ ഞാൻ 2019, 2020 കാലത്തുള്ളത് പോലൊരു മികച്ച നിലയിലേക്ക് തിരിച്ചെത്തിയതായി എനിക്ക് തോന്നുന്നു. ഇതിനായി താൻ ഏറെ പ്രവർത്തിച്ചു.” സ്റ്റോക്സ് പറഞ്ഞു.

അയർലൻഡിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരെ നടക്കുന്ന ഇംഗ്ലണ്ടിന്റെ ആറ് ടെസ്റ്റുകളിലും താൻ കളിക്കുമെന്നും സ്റ്റോക്സ് പറഞ്ഞു.“എനിക്ക് നടക്കാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ കളത്തിലിറങ്ങും,” സ്റ്റോക്സ് ഈ ആറു ടെസ്റ്റുകളെ കുറിച്ചായി പറഞ്ഞു.