“അർഷ്ദീപ് ഈ കാര്യങ്ങളെ ഒക്കെ പോസിറ്റീവ് ആയി എടുക്കുന്നു, ടീമിന്റെ പിന്തുണയും അർഷ്ദീപിന് ഉണ്ട്”

അർഷ്ദീപ് സിംഗ് തനിക്ക് എതിരെ വരുന്ന സാമൂഹിക മാധ്യമങ്ങളിലെ ആക്രമണങ്ങളെ എല്ലാം പോസിറ്റീവ് ആയാണ് എടുക്കുന്നത് എന്ന് അർഷ്ദീപിന്റെ മാതാപിതാക്കൾ ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ ട്വീറ്റുകളും സന്ദേശങ്ങളും കണ്ട് അവർ ചിരിക്കുക ആണ്എന്നും. ഇതിൽ നിന്ന് എല്ലാം അവൻ പോസിറ്റീവ് ആയ കാര്യങ്ങൾ ആണ് എടുക്കാൻ പോകുന്നത് എന്നും അർഷ്ദീപ് പറഞ്ഞതായി അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. ഈ സംഭവം കൂടുതൽ ആത്മവിശ്വാസം നൽകി എന്നും അർഷ്ദീപ് പറഞ്ഞതായി അദ്ദേഹത്തിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ ടീം മുഴുവൻ പിന്തുണയ്ക്കുന്നുണ്ട് എന്ന് അർഷ്ദീപ് ഞങ്ങളോട് പറഞ്ഞു, എന്ന് അർഷ്ദീപിന്റെ അമ്മ ബൽജീതും പറഞ്ഞു.