ബ്രാഡ്മാന്‍ ഓവലില്‍ മിന്നും പ്രകടനവുമായി അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍

Sports Correspondent

ഗ്ലോബല്‍ ടി20 സീരീസില്‍ തന്റെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനവുമായി അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. സര്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ള സ്റ്റേഡിയത്തില്‍ കളിക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദം പങ്കുവെച്ച താരം ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ 27 പന്തില്‍ 48 റണ്‍സ് നേടിയിരുന്നു. അത് കൂടാതെ നാലോവറില്‍ നിന്ന് നാല് വിക്കറ്റും താരം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial