കർണാടക ഫുട്ബോൾ അസോസിയേഷന് പുതിയ ലോഗോയും ജേഴ്സിയും

- Advertisement -

കർണാടക ഫുട്ബോൾ അസോസിയേഷൻ പുതിയ ലോഗോ പ്രകാശനം ചെയ്തു. ദക്ഷിണ മേഖല സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്ന കർണാടക ഫുട്ബോൾ അസോസിയേഷൻ പുതിയ മുഖത്തിലേക്ക് മാറുകയായിരുന്നു. ലോഗോയ്ക്ക് ഒപ്പം സന്തോഷ് ട്രോഫിക്കായുള്ള കർണാടക ടീമിന്റെ ജേഴ്സിയും പുറത്ത് ഇറക്കി.

ജെ എസ് ഡബ്ല്യുവും ഒസോൺ ഗ്രൂപ്പുമാണ് ജേഴ്സി സ്പോൺസേഴ്സ്. കർണാടക ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എൻ എ ഹാരിസ്, മുൻ കർണാടക താരങ്ങളായ കൃഷ്ണാജി റാവു, അംജദ് ഖാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement