വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ പുറത്ത്. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി കൊണ്ടുവന്ന ബയോ സുരക്ഷാ നിയമങ്ങൾ തെറ്റിച്ചതോടെയാണ് താരത്തെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്.
ബയോ സുരക്ഷാ നിയമങ്ങൾ തെറ്റിച്ചതോടെ ആർച്ചർ അഞ്ച് ദിവസം ഐസൊലേഷനിൽ കഴിയണം. കൂടാതെ താരം രണ്ട് കോവിഡ് ടെസ്റ്റുകൾക്കും വിധേയമാവണം. ഇതിലെ രണ്ടും ഫലവും നെഗറ്റീവ് ആയാൽ മാത്രമേ താരത്തിന്റെ ഐസൊലേഷൻ അവസാനിപ്പിക്കാൻ കഴിയു.
അതെ സമയം ബയോ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ മാപ്പ് അപേക്ഷയുമായി താരം രംഗത്തെത്തി. തന്നെയും ടീം മാനേജ്മെന്റിനേയും ടീം അംഗങ്ങളെയും തന്റെ പ്രവർത്തനങ്ങൾ അപകടത്തിലാക്കിയെന്നും താൻ അതിന് ക്ഷമ ചോദിക്കുന്നെന്നും താരം പറഞ്ഞു. പരമ്പരയിലെ രണ്ടാമത്തെ മത്സരം നഷ്ട്ടമായതിൽ നിരാശയുണ്ടെന്നും ജോഫ്രാ ആർച്ചർ പറഞ്ഞു.