21 മാസങ്ങൾക്ക് ശേഷം ജോഫ്ര ആർച്ചർ ഇംഗ്ലീഷ് സ്ക്വാഡിൽ

Newsroom

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ 21 മാസത്തെ പരിക്കിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തി‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജനുവരിയിൽ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ടീമിൽ ആണ് ആർച്ചർ ഉൾപ്പെട്ടത്.

ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായ താരം നീണ്ട കാലമായി പുറത്തായിരുന്നു. രണ്ട് ഐ പി എൽ സീസണും ആർച്ചറിന് നഷ്ടമായിരുന്നു. എൽബോ, ബാക്ക്, ഫിംഗർ എന്നീ മൂന്ന് പരിക്കുകൾക്ക് താരം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു.

Picsart 22 12 22 16 19 01 111

ഇംഗ്ലീഷ് ടീം; ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), മൊയിൻ അലി, ജോഫ്ര ആർച്ചർ, ഹാരി ബ്രൂക്ക്, സാം കുറാൻ, ബെൻ ഡക്കറ്റ്, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജേസൺ റോയ്, ഫിൽ സാൾട്ട്, ഒല്ലി സ്റ്റോൺ, റീസ് ടോപ്ലി, ഡേവിഡ് വില്ലി, ക്രിസ് വോക്സ്