ആഞ്ചലോ മാത്യൂസ് ഒഴികെ എല്ലാവരും ടൂര്‍ കരാര്‍ ഒപ്പുവെച്ചെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്

Sports Correspondent

ഇന്ത്യയുമായുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ബോര്‍ഡിന്റെ ടൂര്‍ കരാറുകള്‍ ലങ്കന്‍ താരങ്ങളെല്ലാം ഒപ്പുവെച്ചുവെന്ന് അറിയിച്ച് ബോര്‍ഡ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മുപ്പത് താരങ്ങളിൽ 29 പേരും കരാര്‍ ഒപ്പുവെച്ചുവെന്നും വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയിൽ നിന്ന് പിന്മാറുകയാണെന്ന് പറ‍‍ഞ്ഞ ആഞ്ചലോ മാത്യൂസാണ് കരാര്‍ ഒപ്പുവയ്ക്കാത്തതെന്നും ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

നേരത്തെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍മെന്റ് ആലോചിക്കുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. താരത്തിനെ ഇംഗ്ലണ്ട് പര്യടനത്തിലേക്കും അതിന് മുമ്പുള്ള ബംഗ്ലാദേശ് പര്യടനത്തിനും പരിഗണിച്ചിരുന്നില്ല. ജൂലൈ 13 മുതൽ 25 വരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുക.