ദീപക് ദേവ്റാണിയും ഗോകുലം വിട്ടു, ഇനി ചെന്നൈയിനിൽ

Img 20210707 154034
Credit: Twitter

ഗോകുലം കേരളയുടെ ഐ ലീഗ് വിന്നിങ് ടീമിൽ നിന്ന് ഒരു താരം കൂടെ ക്ലബ് വിട്ടു. ഗോകുലം കേരളയ്ക്ക് ഒപ്പം ഉൾപ്പെടെ മൂന്ന് തവണ ലീഗ് കിരീടം നേടിയിട്ടുള്ള ദേവ്റാണിയെ ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയാണ് സ്വന്തമാക്കിയത്. താരം ചെന്നൈയിനിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. ഗോകുലം കേരളക്ക് വേണ്ടി കഴിഞ്ഞ സീസൺ ഐലീഗിൽ ഗംഭീര പ്രകടനം നടത്തിയ ഡിഫൻഡർ ആണ് ദീപക് ദേവ്റാണി.

28കാരനായ താരം മിനേർവ പഞ്ചാബിനൊപ്പവും മോഹൻ ബഗാനൊപ്പവും ആയിരുന്നു ഗോകുലത്തിൽ എത്തും മുമ്പ് ദീപകിന്റെ കിരീട നേട്ടങ്ങൾ. ഈ കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ദീപക് കളിച്ചിരുന്നു. മുമ്പ് സ്പോർടിംഗ് ഗോവ, മോഹൻ ബഗാൻ, പൂനെ സിറ്റി എഫ് സി എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Previous articleആഞ്ചലോ മാത്യൂസ് ഒഴികെ എല്ലാവരും ടൂര്‍ കരാര്‍ ഒപ്പുവെച്ചെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്
Next articleയുവ മലയാളി സ്ട്രൈക്കർ ജെസിൻ ഇനി കേരള യുണൈറ്റഡിൽ