ദസുന്‍ ഷനകയുടെ വിസ പ്രശ്നം, ആഞ്ചലോ മാത്യൂസിനെ താത്കാലിക ക്യാപ്റ്റനാക്കി ശ്രീലങ്ക

Sports Correspondent

വിന്‍ഡീസ് ടി20 പരമ്പരയ്ക്കായി ആഞ്ചലോ മാത്യൂസിനെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനാക്കി ശ്രീലങ്ക. ടീമിന്റെ പുതിയ ടി20 നായകനായ ദസുന്‍ ഷനകയുടെ വിസ പ്രശ്നങ്ങള്‍ ആണ് ഈ തീരുമാനത്തിന് കാരണം. വിസയുടെ പ്രശ്നം കാരണം താരത്തിന്റെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.

ദസുന്‍ ഷനക തന്റെ വിസ പ്രശ്നങ്ങള്‍ പരിഹരിച്ച ഉടനെ ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. അത് വരെ ടീമിനെ ആഞ്ചലോ മാത്യൂസ് നയിക്കും. മാര്‍ച്ച് മൂന്നിനാണ് ആദ്യ ടി20. ആന്റിഗ്വയിലെ രണ്ട് വേദികളിലായാണ് ഈ മൂന്ന് മത്സരങ്ങളും അരങ്ങേറുക.