ലീഗ് ചാമ്പ്യന്മാരെ ഇന്ന് അറിയാം, മുംബൈ സിറ്റിയും മോഹൻ ബഗാനും നേർക്കുനേർ

Img 20210227 232702
- Advertisement -

ഇന്ന് ഐ എസ് എൽ ലീഗ് ഘട്ടത്തിലെ അവസാന ദിവസമാണ്. ലീഗ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കുന്ന നിർണായക പോരാട്ടവും ഇന്നാണ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ എ ടി കെ മോഹൻ ബഗാനും രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. എ ടി കെ മോഹൻ ബഗാന് 40 പോയിന്റും മുംബൈ സിറ്റിക്ക് 37 പോയിന്റുമാണ് ഉള്ളത്. ഇന്ന് വിജയിച്ചാൽ മുംബൈ സിറ്റിക്ക് ഒന്നാമത് എത്താണ്.

രണ്ട് ടീമുകളും 40 പോയിന്റിൽ എത്തിയാൽ ഹെഡ് ടു ഹെഡ് ആണ് ഒന്നാം സ്ഥാനക്കാരെ നിർണയിക്കുക. മുംബൈ സിറ്റി ഈ സീസണിൽ ഒരു തവണ എ ടി കെയെ തോൽപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് ജയിച്ചാൽ ഹെഡ് ടു ഹെഡ് മുംബൈ സിറ്റിക്ക് ഒപ്പമായിരിക്കും. എ ടി കെയ്ക്ക് ഒരു സമനില മതി ലീഗ് കിരീടം നേടാൻ. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ ബഗാൻ ഇത്തവണയും ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.

ലീഗ് കിരീടം മാത്രമല്ല ഒന്നാം സ്ഥാനക്കാർക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും സ്വന്തമാകും. ഇരു ടീമുകളും ശക്തമായ ടീമുമായാകും ഇറങ്ങുക. അവസാന മത്സരത്തിൽ ഹൈദരാബാദിനോട് സമനില വഴങ്ങിയാണ് മോഹൻ ബഗാൻ എത്തുന്നത്. മുംബൈ സിറ്റി ആകട്ടെ 6-1ന് ഒഡീഷയെ തകർത്താണ് വരുന്നത്. ബിലിൻ സിംഗിന്റെ ഫോമും ഒപ്പം ഒഗ്ബെചെ ഫോമിലെത്തിയതും മുംബൈക്ക് കരുത്താകും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement