5000 ടെസ്റ്റ് റണ്‍സ് തികച്ച് ആഞ്ചലോ മാത്യൂസ്

- Advertisement -

ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ച് ശ്രീലങ്കന്‍ മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്. ഈ നേട്ടം കൈവരിക്കുന്ന 9ാമത്തെ ശ്രീലങ്കന്‍ താരമാണ് ആഞ്ചലോ മാത്യൂസ്. 2000 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റണ്‍സ് നേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത് മാത്യൂസിനു എത്താനാകും. ലുംഗിസാനി ഗിഡിയെ ബൗണ്ടറി പായിച്ചാണ് ആഞ്ചലോ മാത്യൂസ് ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ താരത്തിനു അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുവാനായില്ല. കേശവ് മഹാരാജിനു വിക്കറ്റ് നല്‍കി മാത്യൂസ് മടങ്ങുകയായിരുന്നു. 10 റണ്‍സാണ് മാത്യൂസിന്റെ സംഭാവന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement