ആഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ നായകന്‍

ആഞ്ചലോ മാത്യൂസ് ശ്രീലങ്കന്‍ നായകനായി തിരികെ എത്തിയ. കഴിഞ്ഞ വര്‍ഷം ജൂലായില്‍ സ്ഥാനം ഒഴിഞ്ഞ ആഞ്ചലോയ്ക്ക് പകരം ഒട്ടനവധി താരങ്ങളെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും ശ്രീലങ്കയുടെ മോശം പ്രകടനം തുടരുകയായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷിക്കപ്പെട്ട നായകന്‍ ഉപുല്‍ തരംഗ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ നറുക്ക് തിസാര പെരേരയ്ക്ക് വീഴുകയായിരുന്നു. തിസാരയ്ക്കും ടീമില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം കൊണ്ടുവരാന്‍ സാധിക്കാതിരുന്നപ്പോള്‍ ഒടുവില്‍ വീണ്ടും ക്യാപ്റ്റന്‍സി ആഞ്ചലോ മാത്യൂസിലേക്ക് എത്തുകയായിരുന്നു. ഏകദിനങ്ങളിലും ടി20യിലും ശ്രീലങ്ക ആഞ്ചലോ മാത്യൂസിനു കീഴിലാവും കളിക്കുക.

പുതിയ കോച്ചിനു കീഴില്‍ പുതിയ നായകനുമായി എത്തുന്ന ശ്രീലങ്കയ്ക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ബംഗ്ലാദേശ്, സിംബാബ്‍വേ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയാവും ചന്ദിക ഹതുരുസിംഗയുടെയും ആഞ്ചലോ മാത്യൂസിന്റെയും ആദ്യ കടമ്പ. ടെസ്റ്റില്‍ ദിനേശ് ചന്ദിമല്‍ തന്നെ ശ്രീലങ്കയെ നയിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം, കേരളത്തിനെതിരെ തമിഴ്നാടിനു മികച്ച സ്കോര്‍
Next articleരണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ടിനു ജയം, മാര്‍ട്ടിന്‍ ഗുപ്ടില്‍ 86*