ഏഞ്ചലോ മാത്യൂസിന് കോവിഡ്

Newsroom

Img 20220701 115847
Download the Fanport app now!
Appstore Badge
Google Play Badge 1

കോവിഡ് -19 കാരണം ശ്രീലങ്കൻ താരം ഏഞ്ചലോ മാത്യൂസ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്യൂസിന് പകരക്കാരനായി ബാറ്റ്സ്മാൻ ഒഷാദ ഫെർണാണ്ടോ ആണ് ഇറങ്ങിയത്. ഒഷാദോ ആകെ 12 റൺസ് മാത്രമേ രണ്ടാം ഇന്നിങ്സിൽ എടുത്തുള്ളൂ.

മാത്യൂസ് അഞ്ച് ദിവസം ഐസൊലേഷനിലായിരിക്കും എന്ന് ശ്രീലങ്ക അറിയിച്ചു. 313-8 എന്ന ഓസ്ട്രേലിയൻ ആദ്യ ഇന്നിങ്സ് സ്കോറിനോട് പൊരുതിയ ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 212 റൺസിൽ പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിലും ശ്രീലങ്കം ബാറ്റിംഗ് തകരുന്നതാണ് കണ്ടത്.