ആഴ്സണലിനെ മറികടന്ന് ലിസാൻഡ്രോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

Img 20220701 121454

ആഴ്സണൽ ട്രാൻസ്ഫർ മാർക്കറ്റിൽ അടുത്തതായി ലക്ഷ്യമിടുന്ന താരം ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നു‌. ടെൻ ഹാഗിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് ലിസാൻഡ്രോ‌‌. താരത്തിനായുള്ള ചർച്ചകളിൽ ആഴ്സണൽ തന്നെയാണ് മുന്നിൽ ഉള്ളത്. എന്നാൽ അവസാന ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

മാർട്ടിനിസിനായി ഇതിനകം തന്നെ ആഴ്സണൽ ശ്രമിച്ചിട്ടുണ്ട് എങ്കിലും ആഴ്സണലിന്റെ ആദ്യ ഓഫർ അയാക്സ് നിരസിച്ചിരുന്നു. 40 മില്യൺ എങ്കിലും കിട്ടിയാലെ മാർട്ടിനസിനെ അയാക്സ് ആർക്കും വിട്ടു കൊടുക്കൂ എന്നാണ് സൂചന.

അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.