യുഎഇ ടി20യിൽ ഗള്‍ഫ് ജയന്റ്സിന്റെ കോച്ച് ആന്‍ഡി ഫ്ലവര്‍

പുതുതായി ആരംഭിയ്ക്കുന്ന യുഎഇ ടി20യിൽ അദാനി ഗ്രൂപ്പിന്റെ കോച്ചായി ആന്‍ഡി ഫ്ലവറിനെ നിയമിച്ചു. ഐഎൽടി20 എന്ന ടൂര്‍ണ്ണമെന്റിൽ അദാനിയുടെ ഫ്രാഞ്ചൈസിയുടെ പേര് ഗള്‍ഫ് ജയന്റ്സ് എന്നാണ്. ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് കോച്ചാണ് മുന്‍ ഇംഗ്ലണ്ട് കോച്ച് കൂടിയായ ആന്‍ഡി ഫ്ലവര്‍.

അദാനി ഗ്രൂപ്പിന്റെ സ്പോര്‍ട്സ് വിഭാഗം ആയ അദാനി സ്പോര്‍ട്സ്‍ലൈനിന്റെ ഭാഗമാണ് ഗള്‍ഫ് ജയന്റ്സ്. മുന്‍ സിംബാബ്‍വേ താരത്തിന് മൂന്ന് പതിറ്റാണ്ടിന്റെ കോച്ചിംഗ് പാരമ്പര്യം ആണുള്ളത്.