യുവ ഡിഫൻഡർ കോളിൻസ് വോൾവ്സിലേക്ക്

20220712 184231

ബേർൺലിയിൽ നിന്ന് യുവ ഡിഫെൻഡർ നഥാൻ കോളിൻസിനെ വോൾവ്സ് സൈൻ ചെയ്യും. 20 മില്യൺ നൽകിയാകും ബേർൺലിയിൽ നിന്ന് കോളിൻസ് വോൾവ്സിലേക്ക് വരിക. സ്റ്റോക്ക് സിറ്റി അക്കാദമിയിലൂടെ ഉയർന്ന് വന്ന കോളിൻസ് കഴിഞ്ഞ സീസണിൽ ആയിരുന്നു ബേർൺലിയിൽ എത്തിയത്. ബേർൺലി റിലഗേറ്റ് ആയതോടെ താരം ക്ലബ് വിടാൻ തീരുമാനിക്കുക ആയിരുന്നു.

21കാരനായ താരം മുമ്പ് സ്റ്റോക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി മാറിയിരുന്നു. ഐറിഷ് സെന്റർ ബാക്ക് വോൾവ്സിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക.