നടന്നുകൊണ്ടിരിക്കുന്ന ആഷസ് 2023 പരമ്പരയിൽ മോശം പ്രകടനം കാരണം വിമർശനങ്ങൾ നേരിടുക ആണെങ്കിലും താൻ വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. ആഷസിൽ മൂന്ന് ടെസ്റ്റുകളിൽ നിന്ന് ആകെ നാല് വിക്കറ്റ് മാത്രമെ ആൻഡേഴ്സൺ വീഴ്ത്തിയിരുന്നുള്ളൂ. തന്റെ ബൗളിംഗ് കഴിവുകളിൽ തനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ടെന്ന് താരം ഉറപ്പിച്ചു പറയുന്നു.
“മുൻകാലങ്ങളിൽ, തന്റെ ഫോം മോശമായ ടീമിക് നുന്ന് ഒഴിവാക്കപ്പെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു. ഇപ്പോൾ ഫോം മോശമായാൽ വിരമിക്കുന്നതാണ് ചർച്ച. താൻ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിനെ എന്നത്തേയും പോലെ സ്നേഹിക്കുന്നു. വിരമിക്കൽ തന്റെ മനസ്സിൽ ഇല്ല” ആൻഡേഴ്സൺ വ്യക്തമാക്കി.
“തീർച്ചയായും ഈ പരമ്പരയിൽ ഞാൻ ആഗ്രഹിച്ച അത്ര സ്വാധീനം എനിക്കുണ്ടായിട്ടില്ല. എല്ലാവരും ഇതേ പോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകും. പക്ഷേ ഞങ്ങൾ കളിക്കുന്ന ഏറ്റവും വലിയ സീരീസിൽ ഇത് ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല,” ആൻഡേഴ്സൺ ടെലിഗ്രാഫ് കോളത്തിൽ എഴുതി.
“10 അല്ലെങ്കിൽ 15 വർഷം മുമ്പ് എന്നെ പുറത്താക്കണോ എന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇപ്പോൾ അത് എന്റെ ഭാവിയെക്കുറിച്ചാണ്. അത് ഞാൻ മനസ്സിലാക്കുന്നു. ടീമിനായി എന്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. വിരമിക്കലിനെ കുറിച്ച് ചിന്തകളൊന്നുമില്ല,” ആൻഡേഴ്സൺ എഴുതി.