ഇംഗ്ലീഷ് പേസ് ബൗളർ ആൻഡേഴ്സൺ താൻ വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നേ ഇല്ല എന്ന് അറിയിച്ചു. നാല്പത്തു വയസ്സുവരെ എങ്കിലും കളിക്കാൻ ആണ് താൻ ഉദ്ദേശിക്കുന്നത്. അതിന് തനിക്ക് ആകും എന്നും ആൻഡേഴ്സൺ പ്രതീക്ഷ പ്രകടിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗിഗ്സിന്റെ കരിയറിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊള്ളുന്നത് എന്നും ആൻഡേഴ്സൺ പറഞ്ഞു. ഗിഗ്സ് തന്റെ നാൽപ്പതിലും ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വേദിയിൽ കളിക്കുന്നുണ്ടായിരുന്നു. ആൻഡേഴ്സൺ പറഞ്ഞു.
തനിക്ക് ഇപ്പോൾ 37 വയസ്സായി അതുകൊണ്ട് തന്നെ 40 വരെ കളിക്കാൻ ആകും എന്ന് തനിക്ക് വിശ്വാസമുണ്ട്. അവസാന രണ്ടു മാസം ആയുള്ള പരിശീലനങ്ങൾ തന്നെ കൂടുതൽ ഫിറ്റ് ആക്കി എന്നും ആൻഡേഴ്സൺ പറഞ്ഞു. ഇപ്പോൾ കാഫിനേറ്റ പരിക്ക് മാറ്റൽ ആണ് ആദ്യ ലക്ഷ്യം. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ടീമിൽ എത്തണം എന്നും ആൻഡേഴ്സൺ പറഞ്ഞു. പരിക്ക് കാരണം ആഷസ് ടെസ്റ്റിൽ ആൻഡേഴ്സൺ ഇപ്പോൾ കളിക്കുന്നില്ല.