ദക്ഷിണാഫ്രിക്ക 324 റൺസിന് പുറത്ത്, അൽസാരി ജോസഫിന് അഞ്ച് വിക്കറ്റ്

Sports Correspondent

സെഞ്ചൂറിയണിൽ 342 റൺസിന് ഓള്‍ഔട്ട് ആയി ആതിഥേയരായ ദക്ഷിണാഫ്രിക്ക. ഒരു ഘട്ടത്തിൽ 221/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഒന്നാം ദിവസത്തെ അവസാന സെഷനിലെ മികച്ച ബൗളിംഗിലൂടെ വെസ്റ്റിന്‍ഡീസ് പിടിച്ചുകെട്ടുകയായിരുന്നു. രണ്ടാം ദിവസം 314/8 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിമാഫ്രിക്ക 28 റൺസ് കൂടി നേടുന്നതിനിടെ ഓള്‍ഔട്ട് ആയി.

ജെറാള്‍ഡ് കോയെറ്റ്സേ(17), ആന്‍റിക് നോര്‍ക്കിയ(14) എന്നിവരെ പുറത്താക്കി അൽസാരി ജോസഫ് തന്റെ അഞ്ച് വിക്കറ്റ് നേട്ടവും ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ അവസാനവും കുറിയ്ക്കുകയായിരുന്നു. മാര്‍ക്കോ ജാന്‍സന്‍ 23 റൺസുമായി പുറത്താകാതെ നിന്നു.