ഓസ്ട്രേലിയയിൽ പരമ്പര കളിക്കാൻ അതിയായ ആഗ്രഹം ; രോഹിത് ശർമ്മ

- Advertisement -

ഓസ്ട്രേലിയയിൽ പരമ്പര കളിക്കാൻ തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും ബി.സി.സി.ഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഏതുവിധേനയും പരമ്പര നടത്താൻ ശ്രമിക്കണമെന്നും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇന്ത്യൻ ടീമിലെ മുഴുവൻ അംഗങ്ങളും ഈ വർഷം ഒക്ടോബറിലും ഡിസംബറിലുമായി നടക്കുന്ന പരമ്പരക്ക് കാത്തിരിക്കുകയായണെന്നും രോഹിത് ശർമ്മപറഞ്ഞു.

ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിംഗിൽ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറുമായി സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ലോകത്താകമാനം കായിക മത്സരങ്ങൾ പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയുടെ ഓസ്ട്രേലിയയുടെ പരമ്പരയും പ്രതിസന്ധിയിലായിരുന്നു.

വ്യക്തിപരമായി ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത് തനിക്ക് വളരെ ഇഷ്ട്ടമുള്ള കാര്യമാണെന്നും ഓസ്ട്രേലിയക്കെതിരെ കളിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി വേറെയാണെന്നും രോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ ചരിത്ര പരമ്പര നേടിയത് വലിയൊരു കാര്യമായിരുന്നെന്നും ഒരു ഇന്ത്യൻ ടീമും അവിടെ ഇത് പോലെ പരമ്പര നേടിയില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.

Advertisement